ഡബ്ലിൻ: ഗ്യാസിന്റെയും വൈദ്യുതിയുടെയും വില വർധിപ്പിച്ച് എസ്എസ്ഇ എയർട്രിസിറ്റി. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽവരും. ഏകദേശം 9 ശതമാനത്തോളം വരുന്ന വർധനവാണ് ഉപഭോക്താക്കളുടെ ബില്ലുകളിൽ പ്രതിഫലിക്കുക.
വൈദ്യുതി ചാർജുകളിൽ 8.9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുക. ഇത് പ്രതിവർഷം 171.55 യൂറോയുടെ അധിക വർധനവ് ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിൽ ഉണ്ടാക്കും. ഗ്യാസ് വിലകൾ 9.3 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗ്യാസ് വിലയിൽ പ്രതിവർഷം 138.70 യൂറോയുടെ അധികഭാരം ഉപഭോക്താക്കൾക്ക് ഉണ്ടാകും അതേസമയം എസ്എസ്ഇ എയർട്രിസിറ്റി വൈദ്യുതി സ്റ്റാൻഡിംഗ് ചാർജ് 6.1 ശതമാനം വർധിപ്പിക്കും. എന്നാൽ ഗ്യാസ് സ്റ്റാൻഡിംഗ് ചാർജ് മാറ്റമില്ലാതെ തുടരും.

