ഡബ്ലിൻ: ബ്രേയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായതായി റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണവുമായി ബന്ധപ്പെട്ടുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ലഭിക്കണം.
ബ്രിഡ്ജിഡ് ‘ബിഡ്ഡി’ ഒ ബ്രയനും പങ്കാളി ജെയിംസ് മക്ഗിനും ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒബ്രയാന്റെ ശരീരത്തിൽ ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ജെയിംസിന്റെ ശരീരത്തിൽ ആഴമുള്ള മുറിവുകളുണ്ട്. കത്തികൊണ്ടുള്ള കുത്തേറ്റതിന്റെ മുറിവുകൾ ജെയിംസിന്റെ ശരീരത്തിലുണ്ട്.

