ഡബ്ലിൻ: അയർലൻഡിൽ മലയാളി അന്തരിച്ചു. 60 വയസ്സുള്ള അലക്സാണ്ടർ തോമസാണ് അന്തരിച്ചത്. ഡബ്ലിനിലെ ലൂക്കനിലാണ് അദ്ദേഹം താമസിക്കുന്നത്. ഭാര്യ ഷീബ പി. ജോൺ നഴ്സാണ്.
ചാത്തന്നൂർ സ്വദേശിയാണ് അലക്സാണ്ടർ. ഡബ്ലിൻ നസ്രേത്ത് മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. മുൻ സെന്റ് വിൻസെന്റ്സ് ഹോസ്പിറ്റലിൽ ആരോഗ്യപ്രവർത്തകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് അദ്ദേഹത്തിന്റെ വസതിയിൽ പ്രാർത്ഥനാ യോഗം നടക്കും.
Discussion about this post

