ഓഫ്ലേ: കൗണ്ടി ഓഫ്ലേയിൽ അമ്മയെ ആക്രമിച്ച പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. 34 കാരനായ ജാമി മർഫിയ്ക്കായി ഡബ്ലിൻ ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ ഇയാൾ കസ്റ്റഡിയിൽ തുടരും.
വെള്ളിയാഴ്ച രാത്രിയായിരുന്നു ജാമി 50 വയസ്സുള്ള അമ്മയെ ആക്രമിച്ചത്. ആക്രമണത്തിൽ അമ്മയുടെ മൂക്കിന് സാരമായി പരിക്കേറ്റു. തലകൊണ്ട് യുവാവ് അമ്മയുടെ മൂക്കിൽ ഇടിയ്ക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഇയാൾ ഇവിടെ നിന്നും കടന്ന് കളഞ്ഞു. സംഭവം അറിഞ്ഞെത്തിയ പോലീസാണ് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ യുവാവിനെ പിടികൂടുകയായിരുന്നു.
Discussion about this post

