കാവൻ: കൗണ്ടി കാവനിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 32 വയസ്സുള്ള ഡാനി ഹെയ്മാനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾ സ്വന്തം പിതാവ് ഹെങ്കിനെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
2025 ജനുവരി 11 ന് രാത്രിയായിരുന്നു സംഭവം. ഹെങ്കിന്റെ ഭാര്യ ആനി ഹെയ്മാനെ ഡാനി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയം ഹെങ്ക് വീട്ടിൽ ഇല്ലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുതിർന്നുകിടക്കുന്ന ഭാര്യയെ അദ്ദേഹം കണ്ടത്. പിന്നെയും ഇയാൾ ആനിയെ ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ ഹെങ്കിനെയും ഡാനി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന ഹെങ്ക് വീട്ടിൽ നിന്നും ഇറങ്ങിയോടി. ഉടനെ വിവരം അടിയന്തിര സേവനങ്ങളെ അറിയിക്കുകയായിരുന്നു. ഹെങ്കിനെ ആക്രമിച്ച കുറ്റത്തിന് ആറ് വർഷത്തെ തടവും ഡാനിയ്ക്ക് കോടതി വിധിച്ചിട്ടുണ്ട്.

