കണ്ണൂർ : വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം . സഹോദരീഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. കണ്ണൂർ ഉളിക്കൽ സ്വദേശിയും, കോൺഗ്രസ് നേതാവുമാണ് ബെന്നി.
കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ പേഴ്സണൽ നിയമനങ്ങളുടെ വിശദാംശങ്ങൾ പുറത്ത് വന്നത് . ലിസ്റ്റ് വന്നപ്പോഴാണ് മന്ത്രിയുടെ അളിയനും ലിസ്റ്റിൽ ഉണ്ടെന്ന വിവരം പുറത്തറിഞ്ഞത് . രണ്ട് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരടക്കം 13 പേരെയാണ് നിയമിച്ചത്. അതേസമയം സ്റ്റാഫിൽ ബന്ധുനിയമനം നടത്തിയതിനെതിരെ എൽ ഡി എഫ് രംഗത്തെത്തി.
ബെന്നി നിലവിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയാണ് . സണ്ണിയും, ബെന്നിയും ബന്ധുക്കളാകുന്നതിനു മുൻപേ കോൺഗ്രസ് പ്രവർത്തകരായിരുന്നുവെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നത് . ബെന്നി ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് , സഹകരണ ബാങ്ക് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.സണ്ണി ജോസഫ് എം എൽ എ ആയപ്പോൾ മുതൽ ഒപ്പം ഉള്ളയാളാണ് ബെന്നി.
സണ്ണി ജോസഫ് എംഎൽഎ ആയപ്പോൾ മുതൽ ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ബെന്നി.

