ന്യൂഡൽഹി ; സിബി എസ് ഇ യുടെ പുനർമൂല്യനിർണ്ണയപോർട്ടലിൽ സൈബർ ആക്രമണം . ഫലപ്രഖ്യാപനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം മുതലായിരുന്നു പുനർമൂല്യനിർണ്ണയത്തിനു അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. അതിനു പിന്നാലെയായിരുന്നു സൈബർ ആക്രമണം . എന്നാൽ സിബിഎസ് ഇ യുടെ സൈബർ സംഘം കാര്യക്ഷമമായി ഇടപെട്ടതോടെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.
സിബിഎസ് ഇ യുടെ കണക്കനുസരിച്ച് ഒരേസമയം 8000 ത്തിലധികം വിദ്യാർത്ഥികൾക്ക് ഒരേസമയം അപേക്ഷിക്കാൻ കഴിയും . ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ 16000 ത്തിലധികം വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയത്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും, കാര്യക്ഷമവുമായ ഡിജിറ്റൽ പ്ലാറ്റ്ഫോം നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സിബി എസ് ഇ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നിട്ടും പോർട്ടൽ തടസപ്പെടാതിരുന്നത്.
വിദ്യാർഥികളുടെയും , രക്ഷിതാക്കളുടെയും വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും , പുനർമൂല്യനിർണയം സുഗമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് ഉറപ്പ് നൽകി.

