ഡബ്ലിൻ: അയർലൻഡിൽ ജനന നിരക്ക് താഴുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ രജിസ്റ്റർ ചെയ്യപ്പെട്ട ജനനങ്ങളുടെ എണ്ണം 18 ശതമാനം താഴെയാണ് വ്യക്തമാകുന്നത്. 2015 നും 2025 നും ഇടയിലുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
11,784 ജനനങ്ങളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2015 ൽ 65,909 ജനനങ്ങൾ ആയിരുന്നു അയർലൻഡിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ 2025 ൽ ഇത് 54,125 ആയി കുറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആദ്യമായി അമ്മയാകുന്നവരുടെ ശരാശരി പ്രായത്തിൽ വർധനവുണ്ട്.
Discussion about this post

