ഡബ്ലിൻ: ലിഫി നദിയിൽ നീന്തുന്നതിനിടെ മരിച്ച യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത്. 32 വയസ്സുള്ള തോമസ് ഗ്രിഫിൻ ആണ് മരിച്ചത്. ബാലിഫെർമോട്ട് സ്വദേശിയാണ് തോമസ് ഗ്രിഫിൻ.
ഗ്രിഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗ്രിഫിന്റെ മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ പാടുകൾ ഉണ്ട്. അക്രമികളിൽ നിന്നും രക്ഷപ്പെടാൻ ഗ്രിഫിൻ പുഴയിൽ ചാടി നീന്തുകയായിരുന്നു. ഇതിനിടെയാണ് ജീവൻ നഷ്ടമായത്. വാർ മെമ്മോറിയലിൽ വച്ചായിരുന്നു ഗ്രിഫിന് നേരെ ആക്രമണം ഉണ്ടായത്.
Discussion about this post

