ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് പ്രമുഖ സംഗീതജ്ഞൻ ബ്രൈസൺ ടില്ലർ. ഈ വർഷം ഡിസംബറിലാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അയർലൻഡിലും എത്തുന്നത്. വടക്കേ അമേരിക്ക, യുകെ എന്നിവിടങ്ങളിലും അദ്ദേഹം സംഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. അടുത്ത മാസമാണ് ഈ പരിപാടികൾ.
പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ആൽബത്തിന്റെ പ്രചാരണാർത്ഥമാണ് പര്യടനം. ഡിസംബർ 1 ന് ഡബ്ലിൻ 3 അരീനയിലാണ് സംഗീത പരിപാടി. മജിദ് ജോർദാൻ, ടൈ ഡോളസൈൻ, ഓസ്റ്റിൻ മിൽസ് എന്നിവർ പരിപാടിയുടെ ഭാഗമാകും. അടുത്ത വർഷം ജനുവരി 19 വരെ അദ്ദേഹം ഡബ്ലിനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പരിപാടിയ്ക്കായുള്ള ടിക്കറ്റുകൾ ജൂൺ 5 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കും. 73.20 യൂറോ മുതൽ198.50 യൂറോ വരെയാണ് ടിക്കറ്റ് വില.

