കോർക്ക്: സൈനിക കേന്ദ്രത്തിൽ ലഹരി ഉപയോഗിച്ച സൈനികന് തടവ് ശിക്ഷ വിധിച്ച് കോടതി. 35 കാരനായ ഷെയ്ൻ സ്കാൻലോണിന് ആണ് നാല് വർഷം തടവ് ശിക്ഷ ലഭിച്ചത്. കോർക്ക് സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് നടപടി.
18 വർഷക്കാലം ഷെയ്ൻ സൈനികനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു ഇയാളുടെ മുറിയിൽ നിന്നും ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 27,000 യൂറോ വിലവരുന്ന കൊക്കൈയ്ൻ ആയിരുന്നു പിടിച്ചെടുത്തത്. ഇതിന് പിന്നാലെ നടപടി സ്വീകരിക്കുകയായിരുന്നു. ഇയാളെ സെെനിക സേവനത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
Discussion about this post

