ഡബ്ലിൻ: അയർലൻഡിൽ കൊടും തണുപ്പിനെ തുടർന്നുള്ള മുന്നറിയിപ്പ് പ്രാബല്യത്തിൽ. ഇന്നലെ വൈകീട്ട് മുതൽ നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ 11 മണിവരെ തുടരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്നും വരും ദിവസങ്ങളിലും അന്തരീക്ഷ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെ താഴും.
കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. ഈ കൗണ്ടികളിൽ അതിശൈത്യത്തോടൊപ്പം മഞ്ഞ് വീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ട്. വടക്കൻ അയർലണ്ടിൽ, ശനിയാഴ്ച രാത്രിയിൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില താഴും.
Discussion about this post

