ഡബ്ലിൻ: ലെബനനിലെ ഐറിഷ് സമാധാനപാലന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്ത പ്രതികൾ പിടിയിൽ. സംഭവത്തിൽ ആറ് പേരെയാണ് ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തത്. ലെബനീസ് ആർമ്ഡ് ഫോഴ്സ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയായിരുന്നു സേനാംഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഹിസ്ബുള്ളയുടെ സ്വാധീന മേഖലയായ ബിന്റ് ജെബെയ്ലിൽ പട്രോളിംഗ് നടത്തുകയായിരുന്നു സംഘം. ഇതിനിടെയായിരുന്നു വെടിവയ്പ്പ്. ആർക്കും പരിക്കില്ല.
Discussion about this post

