ഡബ്ലിൻ: അയർലന്റിൽ വളർത്തുമൃഗങ്ങൾ വ്യാപകമായി ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയാകുന്നുവെന്ന് സോനാസിന്റെ സർവീസസ് മേധാവി സിയോബൻ ഫെർഗൂസൺ. കുട്ടികളും മുതിർന്നവരും വളർത്തുമൃഗങ്ങളെ മർദ്ദിക്കുന്നുണ്ട്. ഇത് ഗൗരവാമായ വിഷയം ആണെന്നും സിയോബൻ പറഞ്ഞു.
കുട്ടികൾ വളർത്തുമൃഗങ്ങളെ തല്ലുന്ന സംഭവങ്ങൾ നിരവധിയാണ്. കുട്ടികളുടെ മുൻപിൽവച്ച് രക്ഷിതാക്കളും വളർത്തുനായ്ക്കളെയും പൂച്ചകളെയും ഉപദ്രവിക്കും. ചില വീടുകളിൽ നിർബന്ധിച്ച് കുട്ടികളെ വളർത്തുമൃഗങ്ങളെ ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും സിയോബൻ കൂട്ടിച്ചേർത്തു.
Discussion about this post

