ഡബ്ലിൻ: മീഹോൾ മാർട്ടിൻ – ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ചയെ പിന്തുണച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിലെ സാഹചര്യത്തിൽ ഇടപഴകലുകൾ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്റ് പാട്രിക്സ് ദിനത്തിൽ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹാരിസിന്റെ പ്രതികരണം.
ഗാൽവേയിൽ നടന്ന ഫിൻ ഗെയ്സ് ഡിസ്എബിലിറ്റി നെറ്റ്വർക്ക് കോൺഫറൻസിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ ഇടപഴകലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. എല്ലാവരും ഒത്ത് ചേരുമ്പോൾ, യോജിക്കുമ്പോൾ കാര്യങ്ങളിൽ എളുപ്പമാണെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
Discussion about this post

