ഡബ്ലിൻ: താരിഫുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കിടെ അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ അയർലൻഡ്. ഇതിന്റെ ഭാഗമായുള്ള ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ കാലിഫോർണിയ സന്ദർശനം ആരംഭിച്ചു. അമേരിക്കയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം.
ഡിജിറ്റൽ ടെക്, ഹെൽത്ത് കെയർ, മെഡ് ടെക്, ഫാർമ മേഖലകളിൽ പ്രവർത്തിക്കുന്ന ഐഡിഎ, എന്റർപ്രൈസ് അയർലൻഡ് എന്നിവയുടെ ക്ലയിന്റ് കമ്പനി പ്രതിനിധികളുമായി സൈമൺ ഹാരിസ് കൂടിക്കാഴ്ച നടത്തും. ഇതിന് പുറമേ
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, സാൻ ഫ്രാൻസിസ്കോ മേയർ ഡാനിയേൽ ലൂറി എന്നിവരെയും അദ്ദേഹം കാണും.
Discussion about this post

