ഡെറി: കൗണ്ടി ഡെറിയിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സർക്കുലർ റോഡ് മേഖലയിലെ വീടിന് നേരെ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്.
തിങ്കളാഴ്ച ആയിരുന്നു സംഭവം. പ്രദേശത്ത് നിന്ന് സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിന് നേരെ ആക്രമണം നടന്നതായി വ്യക്തമായത്. വീടിന്റെ മുൻഭാഗത്തെ വാതിലിൽ വെടിയുണ്ടകൾ തുളച്ചുകയറിയതായി പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവ സമയം ആരും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
Discussion about this post

