ഡബ്ലിൻ: ഐറിഷ് പതാകയ്ക്ക് സമീപം നിന്ന് ആകാശത്തേയ്ക്ക് വെടിയുതിർത്ത സംഭവത്തിൽ അറസ്റ്റ്. 37 ഉം 47 ഉം വയസ്സുള്ള പുരുഷന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ടുളിമോർ റോഡ് പ്രദേശത്ത് ആയിരുന്നു സംഭവം. ജനുവരി 11 ന് ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. വെടി ശബ്ദം കേട്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചായിരുന്നു ഇരുവരും മേഖലയിൽ എത്തിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

