ഡബ്ലിൻ: ക്രിമിനൽ സംഘത്തലവൻ ഗെറി ദി മോങ്ക് ഹച്ച് അയർലൻഡിൽ എത്തുന്നു. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായുളള നാമനിർദ്ദേശ പത്രികയിൽ ഒപ്പിടുന്നതിനും ഇത് അധികാരികൾക്ക് മുൻപിൽ സമർപ്പിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. ലാൻസറോട്ടിലാണ് നിലവിൽ ഗെറിയുള്ളത്.
ഡബ്ലിൻ സെൻട്രലിൽ നിന്നും ഗെറി മത്സരിക്കുമെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗെറിയുടെ വരവോടെ ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിരിക്കുകയാണ്. ഇതേക്കുറിച്ച് അദ്ദേഹം ഐറിഷ് മാധ്യമത്തോടും വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

