തൃശൂർ ; യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു.
നേരത്തേ രണ്ടുതവണ വിവാഹിതനായ ആളാണ് ശ്രീജിത്ത്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്കു മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
മിൽനയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിൽനയെ കാണാതായത്. മിൽനയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Discussion about this post

