ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ നിന്നും പുതിയ രണ്ട് റൂട്ടുകൾ കൂടി ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഈസിജെറ്റ്. രണ്ട് സർവ്വീസുകളും ഒക്ടോബറിൽ ആരംഭിക്കും. ബെൽഫാസ്റ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരിക്കും ഇരു സർവ്വീസുകളും നടത്തുക.
ബെൽഫാസ്റ്റിൽ നിന്നും റോം ഫിയുമിസിനോയിലേക്കും, ഷാം എൽ ഷെയ്ക്കിലേക്കും ആണ് സർവ്വീസുകൾ. ഇരു സ്ഥലങ്ങളിലേക്കും പതിവ് സർവ്വീസുകൾ ഉണ്ടാകുമെന്നാണ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. പുതിയ സർവ്വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.
Discussion about this post

