കോർക്ക്: കോർക്കിൽ നിന്നും ഫ്രാൻസിലേക്ക് പുതിയ ഫെറി സർവ്വീസ്. കഴിഞ്ഞ ദിവസം മുതലാണ് പുതിയ സർവ്വീസ് ആരംഭിച്ചത്. കോർക്കിലെ റിങ്കാസ്കിഡിയിൽ നിന്നും ഫ്രാൻസിലെ ബൊലോൺ സർ മെറിലേക്കാണ് സർവ്വീസ്. ഹൈബർണിയ ലൈൻ ആണ് സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത്.
സെന്റ് പാട്രിക് കപ്പലാണ് യാത്രികരുമായി സർവ്വീസ് നടത്തുന്നത്. കോർക്കിൽ നിന്നും കപ്പൽ പുറപ്പെട്ടിട്ടുണ്ട്. ഹൈബർണിയ ലൈനിന്റെ എംവി അക്ക ഫ്രാൻസിൽ നിന്നും യാത്ര ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഏകദേശം 21 മണിക്കൂറാണ് യാത്രയ്ക്കായി വേണ്ടിവരിക. രണ്ട് കപ്പലുകളിലുമായി ഏകദേശം 600 ഓളം യാത്രികരെ വഹിക്കാൻ കപ്പലുകൾക്ക് ശേഷിയുണ്ട്.
Discussion about this post

