ഡബ്ലിൻ: വിവാദ പദപ്രയോഗത്തിൽ മാപ്പ് പറഞ്ഞ് മുൻ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഇന്റർനാഷണൽ ഷേ ഗിവൺ. തന്റെ സംസാരത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസാരിക്കുന്നതിനിടെ ഹോളോകാസ്റ്റ് എന്ന പദം പ്രയോഗിച്ചതിലാണ് അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്.
ബിബിസിയുടെ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. വിൽഫ്രഡ് നാൻസിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പദപ്രയോഗം. ഇത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
Discussion about this post

