ഡബ്ലിൻ: എച്ച്എസ്ഇയിലെ സീനിയർ സഹപ്രവർത്തകനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ട വനിതാ ഫാർമസിസ്റ്റിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഡബ്ലിനിലെ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷന്റേതാണ് ഉത്തരവ്. ഒരു വർഷത്തെ ശമ്പളത്തിന് തുല്യമായ 86717 യൂറോ നഷ്ടപരിഹാരമായി നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
ഒരു വർഷത്തോളമാണ് വനിതാ ഫാർമസിസ്റ്റ് പീഡനം നേരിട്ടത്. പീഡനം സഹിക്കവയ്യാതെ യുവതി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ യുവതി ഡബ്ല്യുആർസിയുടെ സഹായം തേടുകയായിരുന്നു.
Discussion about this post

