ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് വാഹനം ഉൾപ്പെടെ ആറ് കാറുകൾ കൂട്ടിയിടിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11.20 ഓടെയായിരുന്നു സംഭവം ഉണ്ടായത്. കൂട്ടിയിടിയിൽ ഉൾപ്പെട്ട വാഹനങ്ങൾക്കെല്ലാം നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ 12 ലെ വാക്കിൻസ്ടൗണിലെ ക്രോംവെൽസ്ഫോർട്ട് റോഡിലായിരുന്നു സംഭവം. അഞ്ച് കാറുകളും ഒരു വാനുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

