ഡബ്ലിൻ: തൊഴിലന്വേഷകരുടെ സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഐറിഷ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നു. 11,000 ത്തിലധികം ആളുകളുടെ ആനുകൂല്യങ്ങളാണ് വിവിധ കാരണങ്ങളാൽ വെട്ടിക്കുറച്ചത്.
കഴിഞ്ഞ വർഷത്തെ കണക്കുകളാണ് ഇവ. എംപ്ലോയ്മെന്റ് സർവ്വീസുകളുമായി സഹകരിക്കാതിരുന്ന തൊഴിലന്വേഷകരുടെ ആനുകൂല്യങ്ങളാണ് വെട്ടിക്കുറച്ചത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം വെട്ടിക്കുറയ്ക്കലുകളിൽ 129 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. നിയമലംഘനം നടത്തിയവരുടെ പ്രതിവാര സാമൂഹ്യക്ഷേമ തുകയും മൂന്നിലൊന്ന് കുറയ്ക്കും.
Discussion about this post

