ഡബ്ലിൻ: അയർലൻഡിൽ ചുവടുറപ്പിക്കാനൊരുങ്ങി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അജന്ത. അധികം വൈകാതെ കമ്പനി അയർലൻഡിൽ ഉത്പാദനം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആഗോളതലത്തിൽ കമ്പനി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അയർലൻഡിലും കമ്പനി ഉത്പാദനം ആരംഭിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അജന്ത പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിൽ ഏഴ് ഉത്പാദന കേന്ദ്രങ്ങളാണ് അജന്തയ്ക്ക് ഉള്ളത്. ആറ് പ്ലാന്റുകൾ ഫിനിഷ്ഡ് ഫോർമുലേഷനുകളും ഒരു പ്ലാന്റ് ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുമാണ് നിർമ്മിക്കുന്നത്. കമ്പനി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 11,000 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.
Discussion about this post

