ഡബ്ലിൻ:നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായവരിൽ ഐറിഷ് പൗരന്മാരും. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യുകെ പൗരന്മാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ടിബറ്റിനോട് അതിർത്തിപങ്കിടുന്ന റസുവ മേഖലയിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. ഇതുവരെ 165 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി 826 ലധികം പേരെ കാണാനുണ്ട്. ഇതിൽ 341 പേർ വിദേശ പൗരന്മാരാണ്. 33 യുകെ പൗരന്മാർ ഇതിൽ ഉൾപ്പെടുന്നു. രണ്ട് ഐറിഷ് പൗരന്മാരെയാണ് കാണാതായത്. ഇവർ കൈലാസ പർവ്വതത്തിലേക്ക് എത്തിയതാണെന്നാണ് വിവരം.
Discussion about this post

