ഡബ്ലിൻ: സ്പെയിനിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ പേര് വിവരങ്ങൾ പുറത്ത്. മൊനാഘൻ സ്വദേശിനി തോമസിന മക്കാർഡിൽ, ന്യൂസിലൻഡ് പൗരനായ പാട്രിക് ടോബിൻ എന്നിവരാണ് മരിച്ചത്. ഇവർക്ക് കൗമാരക്കാരയ രണ്ട് കുട്ടികളുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കുളിമുറിയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇരുവരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ ദുരൂഹതയുള്ളതായി വ്യക്തമായിട്ടില്ല. തോമസിന അപകടത്തിൽപ്പെട്ടപ്പോൾ ടോബിൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

