ഡബ്ലിൻ: അയർലൻഡിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ ഏറ്റവും ഉയർന്ന നിലയിൽ. ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അയർലൻഡാണ് ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈയിലെ മോർട്ട്ഗേജ് അംഗീകാരങ്ങളാണ് കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലായിരിക്കുന്നത്.
ആദ്യമായി വാങ്ങുന്നവർക്ക് ജൂലൈയിൽ അംഗീകാരങ്ങൾ തുടർന്നു. ജൂലൈയിൽ അംഗീകരിച്ച പകുതിയിലിധികം മോർട്ട്ഗേജുകളും ആദ്യ ബയർമാരുടേതാണ്. 6,253 മോർട്ട്ഗേജുകൾക്കാണ് കഴിഞ്ഞ മാസം അംഗീകാരം നൽകിയത്. ഇതിൽ 3,575 പേരും ഫസ്റ്റ് ടൈം ബയർമാരാണ്. കഴിഞ്ഞ വർഷം ജൂലൈയെക്കാൾ 14.4 ശതമാനം അംഗീകാരങ്ങൾ കൂടുതലാണ് ഇക്കുറി.
Discussion about this post

