ഡബ്ലിൻ: അയർലൻഡിൽ കുടിയേറ്റം കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുടിയേറ്റത്തിൽ 12 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ഏപ്രിൽവരെയുള്ള 12 മാസത്തെ കണക്കുകളാണ് ഇത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടിയേറ്റത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ കണക്കുകളാണ് ഇത്. ഏപ്രിൽ വരെയുളള 12 മാസങ്ങളിൽ 1,10,600 പേരാണ് അയർലൻഡിലേക്ക് കുടിയേറിയത്. അന്താരാഷ്ട്ര കുടിയേറ്റത്തിന്റെ തോതിലുണ്ടായ കുറവ് ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്. അടുത്തിടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ചില നയങ്ങളിൽ ഐറിഷ് സർക്കാർ മാറ്റം വരുത്തിയിരുന്നു. ഇത് കുടിയേറ്റം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ.

