വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ ആഡംബര ഹോട്ടലിലെത്തിയവർക്ക് നോറാ വൈറസ് ബാധ. ഇതേ തുടർന്ന് തിങ്കളാഴ്ച ഹോട്ടൽ അടച്ചിട്ടു. ഗ്ലാസ്സൺ ലേക്ക്ഹൗസ് എന്ന ഹോട്ടലിൽ എത്തിയവർക്കാണ് വൈറസ് ബാധ പിടിപെട്ടത്. ഇക്കാര്യം എച്ച്എസ്ഇ സ്ഥിരീകരിച്ചിട്ടുണ്ട്.
ബാലികീരനിലെ ഫോർ സ്റ്റാർഹോട്ടലാണ് ഗ്ലാസ്സൺ. മുൻകരുതൽ നടപടിയെന്നോണമാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. നടപടി താത്കാലികമാണെന്ന് വക്താവ് അറിയിച്ചു. സംഭവത്തിൽ എച്ച്എസ്ഇയുടെ അന്വേഷണം തുടരുകയാണ്.
Discussion about this post

