ഡബ്ലിൻ: അയർലൻഡിൽ വിവിധ ആശുപത്രികളിൽ ട്രോളികളിൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പുറത്ത്. ഐഎൻഎംഒയാണ് കണക്കുകൾ പുറത്തുവിട്ടത്. 413 രോഗികളാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത് എന്നാണ് ഐഎൻഎംഒ വ്യക്തമാക്കുന്നത്.
268 രോഗികൾ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. മറ്റ് വാർഡുകളിലായി 145 പേരും ചികിത്സയിലുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ 24 പേരും വാർഡിലെ മറ്റ് സ്ഥലങ്ങളിൽ 28 പേരും ഉൾപ്പെടെ ആകെ 52 രോഗികൾ കാത്തിരിക്കുന്നു. ഡബ്ലിനിൽ ടാലറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലും സെന്റ് വിൻസന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്.

