ഡബ്ലിൻ: സ്ക്രാംബ്ലറുകളും ഇ- സ്കൂട്ടറുകളും നിരോധിക്കണം എന്ന് ആവശ്യം. ഇത് സൂചിപ്പിച്ചിട്ടുള്ള ഓൺലൈൻ നിവേദനത്തിൽ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് പേർ ഒപ്പുവച്ചു. ഫിൻഗ്ലാസിൽ 16 കാരി സ്ക്രാംബ്ലർ ബൈക്ക് ഇടിച്ച് മരിച്ചതിന് പിന്നാലെയാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
സ്ക്രാംബ്ലറുകളും ഇ- സ്കൂട്ടറുകളും എത്രയും വേഗം ഡബ്ലിൻ സിറ്റി കൗൺസിൽ നിരോധിക്കണം എന്നാണ് നിവേദനത്തിലെ ആവശ്യം. നഗരത്തിന്റെ പരിധിയിൽ മുഴുവൻ ഈ നിരോധനം ബാധകമാക്കണം. ഇവ രണ്ടും കാൽനട യാത്രികർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post

