ഡബ്ലിൻ: സ്ക്രാംബ്ലർ ബൈക്കുകളുടെ നിരോധനം നീളുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ നിയമ നിർമ്മാണം വൈകുന്നത് സംബന്ധിച്ച് കൃത്യമായ മറുപടി തനിക്ക് നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ക്രാംബ്ലർ ബൈക്കുകൾ നിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഈ വാഹനങ്ങൾ ഉപയോഗിച്ച് സമൂഹത്തെ ഭയപ്പെടുത്തുന്നു. റോഡ് സുരക്ഷയിൽ ബൈക്കുകളുടെ നിരോധനം വളരെ പ്രധാനപ്പെട്ടത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

