കാർലോ: കൗണ്ടി കാർലോയിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ഭീഷണി സന്ദേശം ലഭിച്ച സ്കൂളുകളിൽ ഭൂരിഭാഗവും തുറന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കൗണ്ടിയിലെ സ്കൂളുകൾ പോലീസിന്റെ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്.
കാർലോ ടൗണിലും കൗണ്ടിയിലെ മറ്റ് ഭാഗങ്ങളിലുമുള്ള പ്രൈമറി സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ഇ- മെയിൽ എത്തിയത്. ഇതേ തുടർന്ന് 20 ഓളം സ്കൂളുകൾ അടച്ചിടുകയായിരുന്നു. സ്കൂളുകൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടാകും എന്നായിരുന്നു ഭീഷണി. നിലവിൽ 42 പ്രൈമറി സ്കൂളുകൾക്ക് ചുറ്റം ഹൈ വിസിബിലിറ്റി ഗാർഡ പട്രോളിംഗ് തുടരുകയാണ്.
Discussion about this post

