ഡബ്ലിൻ: അയർലന്റിലെ സ്കൂളുകളിൽ മലയാളം പഠിക്കുന്നതിന് അവസരം. സേ യെസ് ടു ലാംഗ്വേജസ് എന്ന പദ്ധതിയിൽ മലയാള ഭാഷ ഉൾപ്പെടുത്തുന്നതിനായി ഇപ്പോൾ അപേക്ഷിക്കാം. തമിഴ്, അറബിക്, ചൈനീസ്, സ്പാനിഷ് തുടങ്ങി 15 ഭാഷകളെ ഇതിനോടകം തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാല് വർഷം മുൻപാണ് വിദേശഭാഷകൾ പഠിപ്പിക്കുക ലക്ഷ്യമിട്ട് ഈ പദ്ധതി സ്കൂളുകളിൽ ആരംഭിച്ചത്. ഈ അദ്ധ്യയന വർഷം പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാംഘട്ട മൊഡ്യൂളിൽ പങ്കെടുക്കുന്നതിന് സ്കൂൾ അധികൃതരിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അയർലന്റിലെ 1300 ലധികം സ്കൂളുകളാണ് ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.
Discussion about this post

