ആൻട്രിം: കൗണ്ടി ആൻട്രിമിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
ടിറഗ്രേസി റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഗ്രീൻമൗണ്ട് ക്യാമ്പസ് ഓഫ് ദി കോളേജ് ഓഫ് അഗ്രികൾച്ചർ, ഫുഡ്, റൂറൽ എന്റർപ്രൈസിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയം റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. ഗുരുതരമായ പരിക്കുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാതിരുന്നത് വലിയ ആശ്വാസമായി.
Discussion about this post

