ഡബ്ലിൻ: സിഎസ്കെ ഇൻഡോർ കപ്പ് സീസൺ 2 ൽ കിരീടം സ്വന്തമാക്കി കോയിൻസ് ക്രിക്കറ്റ് ക്ലബ്ബ്. ഫൈനലിൽ കോർക്ക് തണ്ടേഴ്സിനെ കീഴ്പ്പെടുത്തിയാണ് കോയിൻസ് ക്രിക്കറ്റ് ക്ലബ്ബ് കിരീടം സ്വന്തമാക്കിയത്. സീസൺ 1 ലും കോയിൻസ് ക്രിക്കറ്റ് ക്ലബ്ബ് ആയിരുന്നു വിജയികൾ.
മിഡിൽടണിൽ ആയിരുന്നു ആവേശകരമായ മത്സരം നടന്നത്. കോയിൻസ് ക്രിക്കറ്റ് ക്ലബ്ബിലെ ഡൊണാൾഡ് മാൻ ഓഫ് ദി ടൂർണമെന്റ് നേടി.
Discussion about this post

