ഡബ്ലിൻ: അയർലൻഡിൽ കുടിയൊഴിപ്പിക്കൽ വർധിച്ചതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ ടിഡി. രാജ്യത്തെ വാടക സംവിധാനങ്ങൾ നിയന്ത്രണവിട്ടതായി പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി റിച്ചാർഡ് ബോയ്ഡ് ബാരറ്റ് പറഞ്ഞു. റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ വർഷം അവസാനപാദത്തിൽ 5,207 കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ നൽകിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 41 ശതമാനത്തിന്റെ വർധനവ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകുന്നതിൽ ഉണ്ടായി. വിഷയത്തിൽ മറ്റ് പ്രതിപക്ഷ ടിഡിമാരും വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post

