ഡബ്ലിൻ: അയർലൻഡിൽ ഇന്ധനവില വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ്. ചില്ലറ വ്യാപാരികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൊത്തവിലയിലുള്ള വർധനവാണ് ഇതിലേക്ക് നയിക്കുന്നത് എന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
ഡീസലിന് ഇന്ന് അർധരാത്രി മുതൽ വില ശരാശരി 6.30 സെന്റ് ഉയരുമെന്നാണ് സൂചന. ഇക്കാര്യം കൺവീനിയൻസ് സ്റ്റോഴ്സ് ആൻഡ് ന്യൂസ് ഏജന്റ്സ് അസോസിയേഷൻ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഇന്ന് പെട്രോൾ ലിറ്ററിന് ശരാശരി 3.02 സെന്റ് വർധിച്ചിട്ടുണ്ട്. നാളെ വിലയിൽ 1.8 സെന്റിന്റെ വില വർധവ് ഉണ്ടാകും.
Discussion about this post

