കോർക്ക്: കോർക്കിൽ പുതിയ സ്റ്റോർ തുറക്കാൻ ഡെക്കാത്ലോൺ. ഡഗ്ലസിലെ ഷോപ്പിംഗ് സെന്ററിൽ ടെസ്കോയ്ക്കുള്ളിലാണ് പുതിയ സ്റ്റോർ തുറക്കുക. സമ്മറിൽ പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അയർലൻഡിലെ ഡെക്കാത്ലോണിന്റെ നാലാമത്തെ സ്റ്റോറാണ് കോർക്കിൽ തുറക്കുന്നത്. കോർക്കിലും ഡെക്കാത്ലോൺ വേണമെന്ന ആവശ്യം ദീർഘനാളായി ഇവിടുത്തുകാർ ഉന്നയിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ടെസ്കോയിൽ തുറന്ന് പ്രവർത്തിക്കുന്നത് എന്ന് ഡെക്കാത്ലോൺ അറിയിച്ചു.
Discussion about this post

