ഡബ്ലിൻ: ടെൽ അവീവിലേക്കുള്ള വിമാന സർവ്വീസ് പുനരാരംഭിക്കില്ലെന്ന് വ്യക്തമാക്കി റയാൻഎയർ. ബെൻഗുരിയോൺ വിമാനത്താവളത്തിൽ നിന്നും ഉറപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു റയാൻഎയർ മേധാവി മൈക്കിൾ ഒ ലിയറിയുടെ പ്രതികരണം. ടെർമിനൽ ചിലവുകൾ സംബന്ധിച്ച് ഉറപ്പ് ലഭിച്ചാൽ മറ്റ് 22 റൂട്ടുകളിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈ കോസ്റ്റ് ടെർമിനലുകളിലേക്ക് വിമാനങ്ങൾ മാറിയാലും ലോ കോസ്റ്റ് തന്നെ ചാർജ് ആയി ഈടാക്കുമെന്ന് ബെൻഗുരിയോൺ വിമാനത്താവളം ഉറപ്പ് നൽകിയാൽ മാത്രം സർവ്വീസുകൾ അടുത്ത വർഷം മുതൽ ആരംഭിക്കാം. എന്നാൽ ഇതിന് സമ്മതമല്ലെങ്കിൽ ഇസ്രായേലിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കാൻ തയ്യാറല്ല- മൈക്കിൾ ഒ ലിയറി പറഞ്ഞു.
Discussion about this post

