ഡബ്ലിൻ: ഷാനനിൽ നിന്നും പുതിയ റൂട്ടുകളിലേക്ക് സർവ്വീസ് ആരംഭിക്കാൻ റയാൻഎയർ. റോം, വാഴ്സ, പോസ്നാൻ, മാഡ്രിഡ് എന്നിവിടങ്ങളിലേക്കാണ് റയാൻഎയർ പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. അടുത്ത സമ്മർ മുതൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കും.
400 മില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപമാണ് വിമാനക്കമ്പനി നടത്തുന്നത്. ഇതിന്റെ ഭാഗമാണ് പുതിയ റൂട്ടുകൾ. ഷാനനിൽ നിന്നും റോമിലേക്കും പോസ്നാനിലേക്കുമുള്ള സർവ്വീസുകൾ മാർച്ച് 31 മുതൽ ആരംഭിക്കും. എല്ലാ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും ആയിരിക്കും സർവ്വീസ് ഉണ്ടായിരിക്കുക. മാഡ്രിഡിലേക്ക് എല്ലാ ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും സർവ്വീസ് ഉണ്ടാകും. വാഴ്സയിലേക്കുള്ള സർവ്വീസ് മാർച്ച് 30 മുതൽ ആയിരിക്കും ആരംഭിക്കുക. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ ആയിരിക്കും സർവ്വീസ്.

