ഡബ്ലിൻ: ഇലോൺ മസ്കിന്റെ ഭീഷണിയ്ക്ക് പിന്നാലെ റയാൻഎയറിന്റെ ടിക്കറ്റ് വിൽപ്പന കുതിച്ചുയർന്നു. ഇതോടെ വിമാനക്കമ്പനി വിലയ്ക്കുവാങ്ങുമെന്ന് വെല്ലുവിളിച്ച മസ്കിന് നന്ദി പറഞ്ഞ് റയാൻഎയർ സിഇഒ ഓ’ ലിയറി രംഗത്ത് എത്തി. ഇതിന് പുറമേ ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിലും റയാൻഎയർ ആരംഭിച്ചു.
ആളുകൾക്ക് വെറും 17 പൗണ്ടിന് ടിക്കറ്റുകൾ വാങ്ങാം. മൂന്ന് ദിവസത്തേയ്ക്ക് മാത്രമാണ് ഈ പ്രത്യേക ഓഫർ ഉള്ളത്. ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഈ സെയിൽ വഴി ആളുകൾക്ക് സ്വന്തമാക്കാം. സ്റ്റാർലിങ്ക് ഉപകരണം വിമാനങ്ങളിൽ സ്ഥാപിക്കണമെന്ന മസ്കിന്റെ ആവശ്യം ലിയറി തള്ളിയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ വാക്പോര് ആരംഭിച്ചത്.
Discussion about this post

