ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 29 പേർ അറസ്റ്റിൽ. മോഷണം, മോഷണ മുതൽ കൈമാറൽ, ക്രിമിനൽ നാശനഷ്ടം സൃഷ്ടിക്കൽ, ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മോഷ്ടാക്കളെ പിടികൂടുന്നതിനായി ഓപ്പറേഷൻ തായ്റേജ് എന്ന പേരിൽ പോലീസ് ദൗത്യം സംഘടിപ്പിച്ചിരുന്നു.
25 പുരുഷന്മാരും നാല് സ്ത്രീകളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലെ കൂടുതൽ പേർക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post

