ലൗത്ത്: ചരിത്ര പ്രസിദ്ധമായ ആർഡീ കാസിലിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മാർച്ച് മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പുതിയ പദ്ധതിയുടെ ഭാഗമായിട്ടാണ് കാസിൽ നവീകരിക്കുന്നത്.
15ാം നൂറ്റാണ്ടിൽ ടവറിന്റെ മാതൃകയിൽ പണി കഴിപ്പിച്ച കൊട്ടാരമാണ് ഇത്. ലൗത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന്റെ നാല് നിലകളും നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്ക് തുറന്ന് നൽകും. ഫ്രാൻസിസ് ഹൗഗി കൺസ്ട്രക്ഷൻ അയർലൻഡാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 18 മാസം പണികൾ നീണ്ട് നിൽക്കും.
Discussion about this post

