ഡബ്ലിൻ: അയർലൻഡിൽ സൗജന്യ ജോബ്സ് എക്സോ. ഡബ്ലിൻ, കോർക്ക്, ഗാൽവേ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലായിട്ടാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.
കോർക്കിൽ ഈ മാസം 11 ന് ആണ് ജോബ് ഫെയർ. ഏപ്രിൽ 25 ന് ഡബ്ലിനിലും മെയ് 9 ന് ഗാൽവേയിലും പരിപാടി നടക്കും. ആർഡിഎസാണ് ഡബ്ലിനിലെ വേദി. രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടി വൈകീട്ട് നാല് മണിവരെ തുടരും.
ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ ആയി പൂർത്തിയാക്കാം. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സിവിയും നൽകേണ്ടതാണ്. നടപടിക്രമങ്ങൾ വിജയകരമായാൽ ഇ-മെയിൽ വഴി ക്യൂ ആർ കോഡ് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാം.
Discussion about this post

