ഡബ്ലിൻ: അഭയാർത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിർണായക പ്രതികരണവുമായി നീതി മന്ത്രി ജിം ഒ കെല്ലഗൻ. അഭയാർത്ഥികൾക്ക് വിലക്കേർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഭയം ആവശ്യമുള്ളവർക്ക് തണലൊരുക്കുന്നത് നല്ലതാണ്. എന്നാൽ തനിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
18,500 അഭയാർത്ഥികളാണ് കഴിഞ്ഞ വർഷം അയർലൻഡിലേക്ക് കുടിയേറിയത്. ഇനി ഇത് കുറയ്ക്കണം. അഭയാർത്ഥികളുടെ എണ്ണം കൂടുന്നത് നിലവിലെ സമൂഹത്തെ ബാധിക്കും. സാമൂഹിക ഐക്യം തകരുന്നതിനും സുരക്ഷാപ്രശ്നങ്ങൾക്കും ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

