ഡബ്ലിൻ: ഐറിഷ് പൗരത്വം നേടാൻ തളളിക്കയറി ഓസ്ട്രേയിലക്കാർ. ഇക്കുറി പൗരത്വത്തിനായി അപേക്ഷിച്ച ഓസ്ട്രേലിയക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 1,883 ഓസ്ട്രേലിയക്കാരാണ് ഐറിഷ് പൗരത്വത്തിനായി അപേക്ഷിച്ചത്.
അയർലൻഡ് വിദേശകാര്യവകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. 2013 ൽ ഇലക്ട്രോണിക് രേഖകൾ ആരംഭിച്ചതിന് ശേഷമുള്ള ഉയർന്ന വാർഷിക കണക്കാണ് ഇത്. ഫോറിൻ ബർത്ത്സ് രജിസ്റ്റർ വഴിയാണ് ഭൂരിഭാഗം അപേക്ഷകളും വകുപ്പിന് ലഭിച്ചിരിക്കുന്നത്. ഈ വർഷം ഇതുവരെ മാത്രം 800 ലധികം അപേക്ഷകൾ ലഭിച്ചു. ഐറിഷ് പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇയുവിലെ ഏത് രാജ്യത്ത് വേണമെങ്കിലും താമസിക്കാനും പഠിക്കാനും സാധിക്കും. ഇതാണ് ഓസ്ട്രേലിയക്കാർ ഇത്രയേറെ അപേക്ഷകൾ നൽകാനുള്ള കാരണം എന്നാണ് വിലയിരുത്തൽ.

